പിറവം: കുടുംബശ്രീ എൽ.ഡി.എഫ് കൗൺസിലർമാർ വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെെ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ അവസാാനിപ്പിക്കാനുള്ള നഗരസഭ ചെയർമാൻ്റെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം. നഗരസഭ ഓഫീസിനു താഴെ സിവിൽ സ്റ്റേഷൻ്റെ താഴെനിലയിൽ പ്രവൃത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ദിവസേന രണ്ടു നേരം ആഹാരം നൽകുന്നുണ്ട്. നഗരസഭ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമിക്കാണ് കമ്മ്യൂണിറ്റി കിച്ചൻ്റെ ചുമതല.250ഓളം പേർക്കാണ് ഇവിടെ നിന്ന് ഭക്ഷണം എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങളും അടുക്കള തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സെക്രട്ടറിയും ചെയർമാനും അടുക്കള തിങ്കളാഴ്ച മുതൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രതിപക്ഷ കൗൺസിലർമാരായ അജേഷ് മനോഹർ ,ബെന്നി.വി.വർഗീസ് ,സോജൻ ജോർജ് എന്നിവർ പറഞ്ഞു. വിവിധ സംഘടനകളും എതിർപ്പ് അറിയിച്ചിട്ടുണ്ട്.

നേരത്തെ നഗരസഭയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണ് ബദലായി ചെയർമാൻ്റെ നേതൃത്വത്തിൽ ക്രിസ്തുരാജ പ്രയർ സെൻ്ററിൽ അടുക്കള ആരംഭിച്ചിരുന്നു.എന്നാൽ ഇതിൻ്റെ പേരിൽ വ്യാപക പണ പിരിവ് നടക്കുന്നു എന്ന ആക്ഷേപം ഉയർന്നതോടെെ അടുക്കള വേണ്ടെന്നു വച്ചു.