പറവൂർ : കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പറവൂർ നഗരസഭ ചെയർമാന്റെ പേരിൽ എസ്.ബി.ഐ പറവൂർ ശാഖയിൽ ആരംഭിച്ച ദുരിതാശ്വാസനിധി അക്കൗണ്ടിലേക്ക് കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ 25,000 രൂപ നൽകി. നേരത്തെ നൽകിയ 25,000 രൂപയ്ക്ക് പുറമേയാണിത്. ക്ളബ് ഭാരവാഹികളായ ശ്വേത വാസുദേവും വൈസ് അഡ്മിറൽ പി. മുരളീധരനും തുക കൈമാറി.