പറവൂർ : കൊട്ടുവള്ളിക്കാട് ഗ്രീൻഗാർഡൻ കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയാരംഭിച്ചു. വർഷങ്ങളായി തരിശുകിടന്ന ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയാരംഭിച്ചത്. ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ വടക്കേക്കര കൃഷിഭവന്റെ മേൽനോട്ടത്തിലാണ് കൃഷി.