കിഴക്കമ്പലം: മകൻ ക്വറൻൈ്റയിനിൽ, പൊതു പ്രവൃത്തകയായ അമ്മ രോഗ ബാധിതയാണെന്നും പുറത്തിറങ്ങിയത് തടയണമെന്നും ആവശ്യപ്പെട്ട് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. പിണർമുണ്ട കൊണ്ടപ്പിള്ളി സി.എം നാസറിനെതിരെ പള്ളിക്കര ഓളങ്ങാട്ട് വീട്ടിൽ വൽസ എൽദോ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 17 നാണ് സേലത്ത് പഠിക്കുന്ന ഇവരുടെ മകൻ നാട്ടിലെത്തിയത്. രോഗ ലക്ഷണങ്ങളൊന്നുമില്ലാതിരുന്നിട്ടും നാട്ടിലെത്തിയപ്പോൾ ആരോഗ്യ വകുപ്പ് സ്വന്തം വീട്ടിൽ ഐസലേഷനിലാക്കി. കുന്നത്തുനാട് ബാങ്ക് ഡയറക്ടർ ബോർഡംഗമായ വൽസ ബാങ്ക് സംഘടിപ്പിച്ച സൗജന്യ അരി വിതരണത്തിൽ ക്വറൻൈ്റയിൻ ലംഘിച്ച് പങ്കെടുത്തുവെന്ന് പള്ളിക്കര പൗര സമിതി എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രചരിപ്പിച്ചത്. ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ നേതാവാണ് നാസർ .