നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി ഉടമകൾക്കും ഡ്രൈവർമാർക്കും 10,000 രൂപ വീതം ആശ്വാസ ധനസഹായം അനുവദിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. കൊവിഡ്-19 ഭീഷണി ഏറെയുള്ളത് വിമാനത്താവളത്തിലെ ഡ്രൈവർമാർക്കാണ്. പട്ടിണിയിലായ 650 ഓളം പേർക്ക് സിയാൽ സി.എസ്.ആർ ഫണ്ടിൽ നിന്നോ പ്രീപെയ്ഡ് ടാക്‌സി സൊസൈറ്റി ഫണ്ടിൽ നിന്നോ ധനസഹായം അനുവദിക്കണമെന്നാണ് ആവശ്യം.