പറവൂർ : കരിമ്പാടത്ത‌് വിൽക്കാൻ കൊണ്ടുവന്ന പഴകിയമത്സ്യം പിടികൂടി. വടക്കേക്കര സ്വദേശികളായ രണ്ടുപേരാണ് മത്സ്യവുമായി എത്തിയത്. കൊടുങ്ങല്ലൂരിലെ ചൂണ്ടക്കാരിൽ നിന്നു വാങ്ങിയതാണെന്നാണ് ഇവർ പറയുന്നത്. ചിലർ മത്സ്യം വാങ്ങിക്കൊണ്ടു പോകുകയും ചെയ്തു. പരാതി ലഭിച്ചതിനെത്തുടർന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി പിടികൂടി. അഞ്ച് കിലോ മത്സ്യം മാത്രമേ ഇവരുടെ കൈവശം ബാക്കിയുണ്ടായിരുന്നുള്ളൂ. ഇവ കുഴിച്ചുമൂടി.