തോപ്പുംപടി: നത്തോലി കൊഴുവയുടെ വിലയും കുത്തനെ കൂടി. കാൽ കിലോയ്ക്ക് 100 രൂപ. ആർക്കും വേണ്ടാത്ത കൂരിയുടെ വില കിലോയ്ക്ക് 300 രൂപയായി ഉയർന്നു. മഞ്ഞ കൂരിക്കാണ് വില ഉയർന്നത്.കൂടാതെ പള്ളത്തി, തിലോപിയ എന്നിവയുടെ വിലയും കുതിച്ചുയർന്നു.മുൻ കാലങ്ങളിൽ വലയിൽ കുടുങ്ങുന്ന കൂരി കുഞ്ഞുങ്ങളെയും മറ്റു പൊടിമീനുകളെയും തൊഴിലാളികൾ കായലിലേക്ക് തന്നെ കളയാറാണ് പതിവ്.

ചാളയും അയലയും കണി കാണാനില്ല.

മാർക്കറ്റിൽ എത്തുന്ന ഒമാൻ ചാള ആർക്കും വേണ്ടാത്ത സ്ഥിതിയാണ്.