കൊച്ചി: സംസ്ഥാനത്ത് ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് സപ്ലൈകോ ഇന്ന് മുതൽ ഭക്ഷണപ്പൊതിയും വെള്ളവും നല്കുമെന്ന് സി.എം.ഡി.പി.എം.അലി അസ്ഗർ പാഷ അറിയിച്ചു. എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിലും വയനാട് കല്പറ്റയ്ക്കടുത്ത് കൈനാട്ടിയിലുമാണ് ഇതിനുള്ള സൗകര്യമൊരുക്കുക. എറണാകുളം, വയനാട് ജില്ലാ ഭരണകൂടങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെയാണ് ഭക്ഷണപ്പൊതിയും വെള്ളവും നൽകുക.