കൊച്ചി : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ചെറുകിട - ഇടത്തരം ഹോട്ടലുകളും ബേക്കറികളും അടയ്ക്കേണ്ടി വന്നതിനാൽ ഉടമകളും ജീവനക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ ഇവർക്ക് ധനസഹായം പ്രഖ്യാപിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ (കെ.എച്ച്.ആർ.എ) ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്നതോടെ കുടുംബത്തിന്റെ ചെലവും ഭക്ഷണച്ചെലവും വഹിക്കാനാവാത്ത സ്ഥിതിയിലാണ് ഇവരിലേറെയും. ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും ദുരിതത്തിലാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും സെക്രട്ടറി ജി. ജയപാലും പറഞ്ഞു.