കൊച്ചി: പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ രണ്ട് കൊവിഡ് രോഗികളുടെ എറണാകുളം ജില്ലയിലെ സഞ്ചാരപഥമാണിത്. ഇതിൽ ഉൾപ്പെട്ടവർ ജില്ലാ കൊവിഡ് സെന്ററുമായി ബന്ധപ്പെടണം.

 ഇടുക്കി ജില്ലയിലെ രോഗിയുടെ സഞ്ചാര പഥം


 മാർച്ച് 23 ന് രാവിലെ 9.15 ന് ഡൽഹിയിൽ നിന്നുള്ള മംഗള എക്‌സ്‌പ്രസിൽ എസ് -5 കോച്ചിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി.
 രാവിലെ 10 മണിക്ക് ആലുവയിൽ നിന്നും മുവാറ്റുപുഴ വരെ കെ.എസ്.ആർ.ടി.സി ബസിൽ
 രാവിലെ 11 മണിക്ക് മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ വരെ 'തുഷാരം' എന്ന സ്വകാര്യ ബസിൽ യാത്ര

 പത്തനംതിട്ട ജില്ലയിലെ രോഗിയുടെ സഞ്ചാര പഥം
 മാർച്ച് 17 ന് രാവിലെ 10.15 ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി

 11 മണിയോടെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രീപെയ്ഡ് ഓട്ടോയിൽ നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക്

 11.15 ന് എറണാകുളം നോർത്തിലെ ഹോട്ടൽ റോയലിൽ ഭക്ഷണം.  11 .45 ന് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള എസ്.ബി.ഐ എ.ടി.എമ്മിൽ
 ഉച്ചയ്‌ക്ക് 2.45 ന് പ്ലാറ്റ് ഫോം രണ്ടിൽ നിന്നും ശബരി എക്‌സ്‌പ്രസിൽ യാത്ര


കൺട്രോൾ റൂം നമ്പർ: 0484 2368802