പിറവം: ലോക്ക് ഡൗൺ കഴിഞ്ഞാൽ പുറത്തിറങ്ങാൻ മാസ്ക് അന്വേഷിച്ച് നടക്കേണ്ട. കോവിഡ്-19 പ്രതിരോധത്തിൻ്റെ ഭാഗമായി കഴുകി വൃത്തിയാക്കി പുനരുപയോഗിക്കാൻ കഴിയുന്ന മാസ്കുകൾ നഗരസഭ പരിധിയിലെ എല്ലാ വീടുകളിലും എത്തും. 3 മാസ്കുകളാണ് ഓരോ കുടുംബത്തിനും നൽകുക. ഏഴായിരത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി.

ആശാ വർക്കർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ. കൗൺസിലർമാരായ ഐഷ മാധവ്, അജേഷ് മനോഹർ, ബെന്നി വർഗീസ്, സോജൻ ജോർജ് എന്നിവർ സൗജന്യ മാസ്കുകൾ തയ്യാറാക്കി ജനങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ടിരുന്നു.

ലോക്ക് ഡൗൺ തീരുന്നനതിന് മുമ്പ് മുഴുവൻ കുടുംബങ്ങളിലും മാസ്ക് എത്തിക്കുമെന്ന് നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് പറഞ്ഞു.