vakingclub
മൂവാറ്റുപുഴ വാക്കിംഗ് ക്ലബ്ബ് ആരോഗ്യ പ്രവർത്തകർക്കു വേണ്ടി നൽകുന്ന പഴവർഗ കിറ്റ് മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയനെ ഏല്‍പ്പിക്കുന്നു

മൂവാറ്റുപുഴ: കൊവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി മൂവാറ്റുപുഴ വാക്കിംഗ്

ക്ലബിന്റെ നേതൃത്തിൽ ആരോഗ്യ പ്രവർത്തകർ ,നിയമപാലകർ ,ഗവ.ഹോസ്പിറ്റൽ നഗരത്തിൽ മാലിന്യം നീക്കം ചെയ്യുന്ന മുനിസിപ്പൽ തൊഴിലളികൾ ,ഫീൽഡിൽ പണി എടുക്കുന്ന ഇലക്ട്രിസിറ്റി ജീവനക്കാർ,അന്യസംസ്ഥാന ലോറി തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികളുടെ സെൻസസ് എടുക്കുന്ന ജീവനക്കാർ നഗരസഭയുടെ വൃദ്ധസദനം എ.ടി.എം. സൂക്ഷിപ്പുകാരായ സെക്യുരിറ്റി ജീവനക്കാർ തുടങ്ങി എല്ലാവർക്കും ലോക്ക് ഡൗൺ കാലയളവ് അവസാനിക്കുന്നത് വരെ പഴവർഗങ്ങളും കുപ്പിവെള്ളവും വിതരണം ചെയ്യും.വിതരണോദ്ഘാടനം സി.ഐ. എം. എ. മുഹമ്മദ് നിർവഹിച്ചു. അസി. സബ് ഇൻസ്‌പെക്ടർ എം.എം. ഷമീർ, ക്ലബ് പ്രസിഡന്റ് സലിം പാലച്ചുവട്ടിൽ, സെക്രട്ടറി സുനീർ തെക്കേടത്, വൈസ് പ്രസിഡന്റ് സുബൈർ പാലത്തിങ്കൽ, ജിയോ തോട്ടം, ശിഹാബ് പി.എൻ, നിസാർ മരോട്ടിക്കൽ, എം.എ അബിൻസ്, ഷിജാദ് പൈനായി, ഷിജി മൂലയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.