പിറവം: കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭയിൽ 412 പേർ നിരീക്ഷണത്തിലാണെങ്കിലും നഗരസഭ മൂവാറ്റുപുഴ തഹസിൽദാർക്ക് നഗരസഭ സമർപ്പിച്ച ലിസ്റ്റിൽ 43 പേർ മാത്രം. താലൂക്കാാശുപത്രി സൂപ്രണ്ട് സമർപ്പിച്ച ലിസ്റ്റിലും 43 പേർ തന്നെ. ഇതിനെ തുടർന്ന് നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് സപ്ലൈകോയിൽ നിന്ന് കിട്ടേണ്ട അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ലഭിച്ചില്ല.
# മന്ത്രി ഇടപെട്ടു , പൂർണ ലിസ്റ്റ് അംഗീകരിച്ചു
എൽ.ഡി.എഫ് കൗൺസിലർമാർ ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽ കുമാറിന് നൽകിയ നിവേദനത്തെ തുടർന്ന് 412 പേരുടെയും ലിസ്റ്റിന് അംഗീകാരമായി. ലിസ്റ്റു അടുത്ത ദിവസം തഹസിൽദാർ സപ്ലൈകോ അധികൃതർക്ക് കൈമാറും.