binu-k-sathyan

വൈപ്പിൻ : കാപ്പ നിയമം ചുമത്തി നാട് കടത്തപ്പെട്ട യുവാവ് ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി ലോക്ക് ഡൗൺ കാലത്ത് സുഹൃത്തിനൊപ്പം ബൈക്കിൽ ചുറ്റിയടിക്കുന്നതിനിടയിൽ അറസ്റ്റിലായി. ചെറായി കൊടുശേരി ബിനു കെ സത്യൻ (27) ആണ് പിടിയിലായത്. കാപ്പ നിയമം ലംഘിച്ചതിനും പകർച്ചവ്യാധി തടയൽ നിയമം ലംഘിച്ചതിനും കേസെടുത്തതായി മുനമ്പം സ്റ്റേഷൻ ഇൻസ്പെക്ടർ അഷ്‌റഫ് അറിയിച്ചു. ഇയാൾക്കൊപ്പം സഞ്ചരിച്ചിരുന്ന ചെറായി സ്വദേശി ആഷിക്ക് (28) എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം പിടിച്ചെടുത്തു. ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയായ ബിനുവിനെ കഴിഞ്ഞവർഷം ആഗസ്റ്റിൽ ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് പൊലീസ് നാടുകടത്തിയത്.