നെടുമ്പാശേരി: ലോക്ക് ഡൗൺ കാലത്തെ കുട്ടികളുടെ വിഷമങ്ങൾ മറികടക്കാൻ ഓൺലൈൻ രചനാ മത്സരങ്ങളുമായി അടുവാശേരി ഗ്രാമീണ വായനശാല. ചിത്രരചന (പെൻസിൽ ഡ്രോയിംഗ്), കളർ പെയിന്റിംഗ്, കവിതാരചന, ലേഖനമത്സരം (വിഷയം: ലോക്ക് ഡൗൺ കാലം പ്രകൃതിയിലേയ്ക്കുള്ള തിരിച്ചുപോക്ക്), നാടൻപാട്ട് മത്സരം, സ്‌കിറ്റ് മത്സരം എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് വായനശാലയുടെ വാർഷികാഘോഷത്തിന് സമ്മാനങ്ങൾ വിതരണം ചെയ്യും. രചനകൾ ഏപ്രിൽ 20 രാത്രി 12വരെ 8547540895 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യാം. ഈ മെയിലായി അയക്കേണ്ട വിലാസം: മെയിൽ: grameena.library@gmail.com