വൈപ്പിൻ : ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന പള്ളിപ്പുറം പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് നൽകുന്ന സൗജന്യ പലവ്യഞ്ജനകിറ്റുകളുടെ വിതരണം തുടങ്ങി. വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ബാങ്ക് പ്രസിഡന്റ് കെ.വി. എബ്രഹാം നിർവഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, ബാങ്ക് ഭരണസമിതി അംഗം പി.ബി. സജീവൻ, സെക്രട്ടറി എം.എ. ആശാദേവി, അസി. സെക്രട്ടറി കെ.എസ്. അജയകുമാർ എന്നിവർ പങ്കെടുത്തു.