1
സംസ്ഥാന ഭക്ഷൃ സുരക്ഷ വകുപ്പിൻ്റെ മൊബൈൽ എൻഫോഴ്‌സ് മെൻറ് സ്ക്വാഡ് പരിശോധന നടത്തുന്നു


തൃക്കാക്കര : തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ കാക്കനാട് കമ്യൂണിറ്റി ഹാൾ ,പട മുഗൾ മദ്രസഹാൾ, തൃക്കാക്കര ഭാരത മാതാ കോളേജ് എന്നിവടങ്ങളിലായി നടക്കുന്ന മൂന്ന് സാമൂഹ്യ അടുക്കളകളിലും സംസ്ഥാന ഭക്ഷൃ സുരക്ഷ വകുപ്പിന്റെ മൊബൈൽ എൻഫോഴ്‌സ് മെൻറ് സ്ക്വാഡ് പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കുന്നുണ്ടാ എന്ന് ഉറപ്പു വരുത്തുന്നതിനാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്ന് സാമൂഹ്യ അടുക്കളകളും തൃപ്തികരമായി മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഫുഡ് സേഫ്റ്റി ഓഫീസർമാർ പറഞ്ഞു.ഫുഡ് സേഫ്റ്റി ഓഫീസർമാരായ അജി.എസ്, രൺദീപ്.സി.ആർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. തൃക്കാക്കര നഗരസഭ മാർച്ച് 27 ന് കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ തുടങ്ങിയ സാമൂഹ്യ അടുക്കള മാർച്ച് 30 ആയപ്പോഴേക്കും മറ്റ് രണ്ട് സ്ഥലത്തേയ്ക്കു കൂടി വ്യാപിപ്പിച്ചതായി മുൻസിപ്പൽ സെക്രട്ടറി പി .എസ് .ഷിബു പറഞ്ഞു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബി.ദിലീപിന്റെ മേൽനോട്ടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും സി .ഡി .എസ് മെമ്പർ സെക്രട്ടറിയുമായ സജികുമാറിനാണ് മൂന്ന് അടുക്കളകളുടേയും ചുമതല. നഗരസഭയിലെ സീനിയർ ക്ലർക്ക് ജോപ്പൻ, ക്ലർക്ക്മാരായി അഖിൽ, സാദിഖ് , സി .ഡി .എസ് ചെയർപേഴ്സൺമാരായ രജിത, മിനി മോഹൻ, സി .ഡി .എസ് വൈസ് പ്രസിഡൻ്റ് മുംതാസ് എന്നിവരാണ് വാർഡുകളിൽ നിന്നും തലേ ദിവസം ലഭ്യമാകുന്ന ലിസ്റ്റ് അസരിച്ച് പാചകവും ഭക്ഷണ വിതരണവും ഏകോപിപ്പിക്കുന്നത്.