മൂവാറ്റുപുഴ: മരുന്നു വാങ്ങാനെന്ന വ്യാജേന ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവു വില്പന നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഊരമന മേമുറി മൂലേമോളേത്ത് രതീഷ് (24) ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് ആരക്കുഴ റോഡിലൂടെ ബൈക്കിലെത്തിയ ഇയാളെ പൊലീസ് തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിക്കുന്നതിനിടെ ബൈക്കിൻ്റെ പുറകിലുണ്ടായിരുന്നയാൾ ഓടി രക്ഷപെടുകയായിരുന്നു. അമ്മക്ക് മരുന്നു വാങ്ങാൻ എത്തിയതാണെന്നായിരുന്നു ഇയാളുടെ മറുപടി. വിശദമായി ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതോടെ സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാൾക്ക് കഞ്ചാവ് എവിടെ നിന്നാണ് കിട്ടിയതെന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.ഐ. ടി.എം.സൂഫി പറഞ്ഞു.