കൊച്ചി: കൊവിഡ് കാലത്ത് തനിച്ചു താമസിക്കുന്ന പ്രായമായ മാതാപിതാക്കൾക്കും കടയിൽ പോയി നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പ്രയാസം അനുഭവിക്കുന്നവർക്കും സഹായവുമായി വെണ്ണല ചളിക്കവട്ടം പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ.

വെണ്ണല, പാടിവട്ടം, മാമംഗലം, പാലാരിവട്ടം, ചക്കരപ്പറമ്പ്, പള്ളിശ്ശേരി, ചളിക്കവട്ടം, പുന്നുരുന്നി മേഖലകളിൽ താമസിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും മരുന്നുകളും വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് നീതി സ്‌റ്റോർ വിലക്ക് ഡി.വൈ.എഫ്.ഐ സൗജന്യമായി വീട്ടിൽ എത്തിച്ചു നൽകും. ബിൽ പ്രകാരമുള്ള പണം സാധനങ്ങൾ വീട്ടിൽ എത്തിക്കുന്ന മുറയ്ക്ക് നൽകിയാൽ മതി. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് താഴെപ്പറയുന്ന നമ്പറുകളിൽ വാട്‌സ് ആപ്പ് ചെയ്ത് വീടിന്റെ ലൊക്കേഷനും എഴുതി അറിയിച്ചാൽ ഓരോ പ്രദേശത്തും ഡി.വൈ.എഫ്.ഐ പ്രവർത്തകർ സാധനങ്ങളുമായി എത്തും. ബന്ധപ്പെടേണ്ട നമ്പർ: ജോർജ് പ്രദീപ് :9946916862, കൃഷ്ണകുമാർ: 9037027010, അനൂപ് : 9995340373,അനീർ: 8086820707, അജിത്ത്: 9746978829.