ആലുവ: ചൂർണിക്കര പഞ്ചായത്തിൽ പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങൾ മാത്രം ഉൾപ്പെടുത്തി 'ജീവനി സഞ്ജീവനി 2020' എന്ന പേരിൽ കാർഷിക ഉത്പന്നങ്ങളുടെ വിപണി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും. ഇന്നും തിങ്കളാഴ്ചയുമായി നടക്കുന്ന ചന്തയിൽ കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ട് വിൽക്കുന്നതിനും സൗകര്യമുണ്ട്. ഇന്ന് രാവിലെ 11ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസ് വിപണി ഉദ്ഘാടനം ചെയ്യും. കൊവിഡ് കാലത്തെ നിയമങ്ങൾ അനുസരിച്ചും സാമൂഹ്യ അകലം പാലിച്ചുമായിരിക്കും വിപണി സംഘടിപ്പിക്കുക.