പിറവം: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവൃത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ നിർത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് ജനതാദൾ മണ്ഡലം പ്രസിഡൻ്റ് ജേക്കബ് ജോൺ ആവശ്യപ്പെട്ടു. കക്കാട്ടിലെ സ്വകാര്യ സന്ധദ്ധ സംഘടനയുടെെ നേതൃത്വത്തിൽ നടത്തിയ സമാന്തതര അടുക്കളയിലേക്ക് കോൺട്രാക്ടർമാരിൽ നിന്നും വ്യക്തികളിൽ നിന്നും നഗരസഭ ചെയർമാാൻ കൈപ്പറ്റിയ സംഭാവനകൾ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹ അടുക്കള നിർത്തണമെന്ന ആവശ്യം പൊതു സമൂഹത്തിനോടുള്ള വെല്ല വിളിയാണെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എൻ.സദാ മണി പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചൺ നിർത്തലാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർമാരായ അജേഷ് മനോഹർ, കെ.ആർ. ശശി, ,ബെന്നി വി.വർഗീസ് സോജൻ ജോർജ് എന്നിവർ പറഞ്ഞു.