covid
പനങ്ങാട് ട്രോൾ ഗ്രൂപ്പിലെ യുവാക്കൾദേശീയപാതയിൽ മുമ്പിലും പിന്നിലുമായി ബൈക്കുകളിൽ സഞ്ചരിച്ച് ഭക്ഷണപ്പൊതിവിതരണംചെയ്യുന്നു

പനങ്ങാട്.വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്നമഹായജ്ഞത്തിലാണ്നവമാധ്യമകൂട്ടായ്മയായ പനങ്ങാട് ട്രോൾ ഗ്രൂപ്പ് .മുണ്ടേമ്പിളളിൽവി.എം.സ‌ഞ്ജു ,എം.വി.വിജീഷ് എന്നീയുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച നവമാധ്യമകൂട്ടായ്മതെരുവിലലയുന്നവർക്കും, വികലാംഗർക്കും,വിശന്നുവലയുന്നയാത്രക്കാർക്കും,ദീർഘദൂര പാർസൽ,പെട്രോൾ,പച്ചക്കറികൾ എന്നിവകയറ്റിവരുന്നലോറിജീവനക്കാർക്കുംഅന്നദാതാക്കളായിമാറി.കുമ്പളം പഞ്ചായത്തിലെ സമൂഹഅടുക്കളയിലേക്ക് അരിയും പച്ചക്കറികളും സംഭാവനചെയ്തശേഷമാണ് ഭക്ഷണപൊതിവിതരണത്തിനിറങ്ങുന്നത്.

വിവിധപ്രദേശങ്ങളിലെകുടുംബങ്ങൾ തയ്യാറാക്കി നൽകുന്നഭക്ഷണപൊതികളുംവഹിച്ച് മൂന്ന് ബൈക്കുകളിലായി രണ്ട് യുവാക്കൾവീതം മാടവനജംഗ്ഷനിൽ നിന്നും യാത്രആരംഭിക്കും.ശരാശരി 150 പൊതികളോളം ഒരുദിവസം വിതരണം ചെയ്യും..ചിലപ്പോൾ ഇടപ്പളളിവരെയെത്തുമ്പോൾ പൊതികൾതീരും..അവിടെവച്ച് അന്നത്തെ യാത്രഅവസാനിപ്പിച്ച്തിരികെപോരുകയാണ് പതിവെന്ന് അഡ്മിൻമാരായ സഞ്ജു,വിജേഷ്,എന്നിവർപറഞ്ഞു.ജിജേഷ്,ജെഫിൻ,രാജീവ്,അജേഷ്,ശ്യാം,ലെനിൻ എന്നിവരാണ് മോഡറേറ്റർമാർ