പള്ളുരുത്തി: വ്യാജവാറ്റ് കേസിൽ പള്ളുരുത്തിയിൽ 2 പേരെ മട്ടാഞ്ചേരി എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. പാട്ടാളത്തുപറമ്പ് നികർത്തിൽ സതീശൻ (35) സുഹൃത്ത് അയൽവാസി ഉണ്ണി എന്ന കൃഷ്ണകുമാർ ( 27) എന്നിവരാണ് അറസ്റ്റിലായത്.സതീശന്റെ വീടിന്റെ അടുക്കളയിൽ നിന്നും 45 ലിറ്റർ വാഷ്, അര ലിറ്റർ ചാരായം, സ്റ്റൗ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തി. എസ്. ഐ. പി.ഇ.ഷൈബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. യുവാക്കളെ റിമാൻഡ് ചെയ്തു.