തോപ്പുംപടി: സർക്കാർ അരി സൗജന്യം.എന്നാൽ മീൻ വാങ്ങണമെങ്കിൽ വീടും സ്ഥലവും പണയപ്പെടുത്തണം.. .മുൻ കാലങ്ങളിൽ പരമ്പരാഗത തൊഴിലാളികൾ പി​ടി​ക്കുന്നമീൻ മാർക്കറ്റുകളിലേക്കാണ് പോയിരുന്നത്. ഇന്ന് ലാൻഡി​ംഗ് സെന്ററിൽ തന്നെ വിൽപ്പന നടത്തുകയാണ്. വഞ്ചിയിൽ മീൻ പിടിക്കുന്നവർക്ക് തുച്ഛമായ പൈസയാണ് കിട്ടുന്നത്.ഇതിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്. കരിമീൻ കി ലോയ്ക്ക് 200 രൂപ വെച്ച് വാങ്ങി അതേ സ്ഥലത്ത് വെച്ച് തന്നെയാണ് 700 രൂപക്ക് വിൽപ്പന നടത്തുന്നത്. ലാൻഡി​ംഗ് പ്ലേസിൽ വിൽപ്പന നടത്താൻ പാടില്ല. എന്നാൽ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആരും മാർക്കറ്റിലേക്ക് പോകാതെ മീൻ ലഭിക്കുന്ന സ്ഥലത്തിരുന്ന് തന്നെ വിൽപ്പന നടത്തുകയാണ്. കോണം സ്ക്കൂളിന് തെക്ക് വശമുള്ള ലാൻഡി​ംഗ് പ്ലേസിൽ മീൻ വാങ്ങാൻ ആളുകൾ മട്ടാഞ്ചേരിയിൽ നിന്നാണ് എത്തുന്നത്.കഴിഞ്ഞ ദിവസം കൂട്ടമായി മീൻ വാങ്ങാൻ എത്തിയവരെ വിരട്ടിയോടിച്ചു.മാർക്കറ്റുകളിൽ വരവ് മത്സ്യങ്ങളായ ചൂര, കേര എന്നിവ വാങ്ങാൻ ആളില്ല. പഴക്കം ചെന്ന മത്സ്യങ്ങൾ കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം ജില്ലയുടെ പല മാർക്കറ്റുകളിൽ നിന്നും പിടിച്ചെടുത്ത സാഹചര്യത്തിലാണ് മാർക്കറ്റുകളിൽ ജനം വരാതെയായത്.

വരവ് മത്സ്യങ്ങളായ ചൂര, കേര എന്നിവ വാങ്ങാൻ ആളില്ല.

ഇന്നലെ കരിമീൻ തുമ്പിച്ചിയുടെ വില 700 വരെ എത്തി. കായൽ തിരണ്ടി 800, പൊടിമീൻ മിനിമം 200, ചെമ്മീൻ വലുത് 800 രൂപ എത്തി