piravom
പിറമാടം ഗവ. യു.പി.സ്കൂൾ അദ്ധ്യാപികമാർ ഹെഡ്മിസ്ട്രസ് മാഗിയ്ക്കൊപ്പം

പിറവം: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഒരേ മനസോടെ ഏറ്റെടുത്ത് മാതൃകയാകുകയാണ് പിറമാടം ഗവ.യു.പി.സ്കൂളിലെ അദ്ധ്യാപികമാർ. ജീവിതം തന്നെ ചലഞ്ചായി മുന്നിൽ നിൽക്കുമ്പോൾ ഒരു മാസത്തെ ശമ്പള നഷ്ടത്തെക്കുറിച്ച് എന്തിന് വിഷമിക്കണമെന്നാണിവരുടെ ചോദ്യം. ഈ സ്കൂളിലെ ജീവനക്കാരെല്ലാം സ്ത്രീകളാണ്.

മുഖ്യമന്ത്രി ആവശ്യപ്പെട്ടു, ആവശ്യം ഞങ്ങൾക്കു ബോധ്യപ്പെട്ടു. ഇനി തീരുമാനമെടുക്കാൻ നിർഹന്ധിക്കേണ്ട കാര്യമെന്താണ്? അദ്ധ്യാപകർ ഒറ്റക്കെട്ടായി ചോദിക്കുന്നു. മാർച്ചിൽ കൃത്യമായി ശമ്പളം തന്നു. ഇനിയും തരാൻ കഴിയണമെങ്കിൽ നമ്മുടെ സഹായം ഇപ്പോൾ ആവശ്യമാണ്. ആ തിരിച്ചറിവ് ഞങ്ങൾക്കുണ്ട്. സന്തോഷത്തോടെ നൽകും . ഇത് ഞങ്ങളുടെ സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് . പ്രളയസമയത്തും ഈ സ്കൂളിലെ ഓഫീസ് അറ്റൻഡൻ്ററടക്കം മുഴുവൻ പേരും സാലറി ചലഞ്ചിൽ പങ്കെടുത്തിരുന്നു.

ഓൺലൈൻ സ്റ്റാഫ് മീറ്റിംഗ് ചേർന്നാണ് അദ്ധ്യാപകർ തീരുമാനമെടുത്തത്.എല്ലാ ആഴ്ചയും കുട്ടികളെ ക്ലാസ് ടീച്ചർമാർ ഫോണിൽ ബന്ധപ്പെടും. അവരുടെ കഥയും കവിതയും കേൾക്കും.

ഹെഡ്മിസ്ടസ് എൽ. മാഗി ക്കൊപ്പം എസി കെ.കെ , സോബിന യു മറിയം മിനിമോൾ ജോൺ, സിന്ധു പരുമേശ്വരൻ, മാസ് മോൾ പി.കെ, സമീന സി.ഐ , സുമി മാത്യു , വത്സ ജേക്കബ്, സോമി മാത്യു എന്നീ അദ്ധ്യാപകരും ജംഷിദ എ.എസ്, സാറാമ്മ മാത്യു എന്നീ ഓഫീസ് സ്റ്റാഫുമാണ് സ്കൂളിന് പൂർണ പിൻതുണ നൽകുന്നത്.