തൃക്കാക്കര : മുനിസിപ്പൽ കോർപ്പറേഷനുകളിലെ കണ്ടിൻജൻസി ശുചീകരണ തൊഴിലാളികളെ സാലറി ചാലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് ( ഐഎൻടിയുസി ) സംസ്ഥാന പ്രസിഡന്റ് എം . മുരളി മന്ത്രി എ . സി . മൊയ്തീനു കത്തു നൽകി . ഏറ്റവും താഴ്ന്ന ശമ്പളക്കാരായ ഇവർക്കു പല മുനിസിപ്പാലിറ്റികളും കൃത്യമായി ശമ്പളം നൽകുന്നി ല്ലെന്നും എം . മുരളി ചൂണ്ടിക്കാട്ടി . ശമ്പളപരിഷ്കരണത്തിൽ കണ്ടിജന്റ് ജീവനക്കാരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു .