sanu
പായിപ്ര ശ്രീഭഗവതി ശാസ്താ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്കു ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നു

മൂവാറ്റുപുഴ: പായിപ്ര ശ്രീഭഗവതി ശാസ്താ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ പായിപ്ര മേഖലയിലെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. "മാധവസേവയാണ് മാനവസേവ "എന്ന സന്ദേശം വിളിച്ചോതിയാണ് കിറ്റുകൾ വിതരണം ചെയ്തത്. സെക്രട്ടറി സനു ഇ എസ്, പ്രസിഡൻ്റ് വിനോദ് സി എൻ, അനന്ദു എൻ എം, വിഷ്ണു വാസു, അഡ്വ . ദിലീപ് എം.എസ് എന്നിവർ നേതൃത്വം നൽകി.