agriculture
edaykatuvayal krishibhavan

ചോറ്റാനിക്കര കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജീവനി - 'സഞ്ജീവനി കർഷക വിപണന കേന്ദ്രം തുടങ്ങി.എടയ്ക്കാട്ടുവയൽ എ ഗ്രേസ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ എടയ്ക്കാട്ടുവയൽ ജംഗ്ഷനിൽ കർഷക വിപണന കേന്ദ്രം ആരംഭിച്ചു. ആദ്യവില്പന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസി​ പീറ്റർ കൃഷി ഓഫീസർ സതീഷ് കുമാറിന് നൽകി നിർവ്വവഹിച്ചു. ക്ലസ്റ്റർ പ്രസിഡൻ്റ് കെ.എ. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സി സജികുമാർ, കാർഷിക കർമ്മ സേന പ്രസിഡൻറ് കെ.ആർ.രവി,സെക്രട്ടറി സുകുമാരൻ, കൃഷിഅസിസ്റ്റൻറ് കെ.എംസുനിൽ കെ.എം എന്നിവർ സംബന്ധിച്ചു. ക്ലസ്റ്റർ സെക്രട്ടറി സിജോ ചാക്കോ സ്വാഗതവും അസി.കൃഷി ഓഫീസർ ലൗലി വർഗീസ് നന്ദിയും പറഞ്ഞു.