വിശപ്പിന്റെ പാഥങ്ങൾ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ സൗജന്യ ഉച്ച ഭക്ഷണത്തിനായി നേരത്തെ എത്തി അകലം പാലിച്ച് ചെരുപ്പുകൾ വച്ച് സ്ഥാനം ഉറപ്പിച്ച കാഴ്ച. ചെരുപ്പ് വച്ച് സ്ഥാനം ഉറപ്പിച്ച ശേഷം ശക്തമായ വെയ്ലിൽ നിന്ന് മാറി തണലത്ത് വിശ്രമിക്കും ആഹാരം എത്തുമ്പോൾ ഓടിയെത്തി ചെരുപ്പിട്ട് നിൽക്കും വിശപ്പിന്റെ വിലയറിയുന്നതാണീ കാഴ്ച.എറണാകുളം കോൺവെന്റ് റോഡിലെ കനിവിന് മുന്നിൽ നിന്നുള്ള കാഴ്ച