കളമശേരി: കളമശേരി മെഡിക്കൽ കോളേജിലെ കൊറോണ ഐസൊലേഷൻ വാർഡിന് സമീപം നിയന്ത്രണങ്ങൾ ലംഘിച്ച് സി​.പി​.എം നേതാക്കൾ ഭക്ഷ്യവസ്തുക്കൾ വി​തരണം ചെയ്തത് വി​വാദത്തി​ൽ. മുൻ എം.എൽ.എ എ.എം. യൂസഫിന്റെയും സി.ഐ.ടി.യു മേഖലാ സെക്രട്ടറി അഡ്വ.മുജീബ് റഹ്മാന്റെയും നേതൃത്വത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് തണ്ണി മത്തനുകൾ മെഡി​ക്കൽ കോളേജി​ലെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയത്. മാസ്ക് മാറ്റി ഫോട്ടോയുമെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ ഇട്ടതോടെ സംഭവം വിവാദമായി. മുതി​ർന്ന പൗരന്മാർ വീടി​ന് പുറത്തി​റങ്ങുന്നതി​ന് കർശന നി​യന്ത്രണമുള്ളപ്പോൾ യൂസഫ് സുരക്ഷാ മാനദണ്ഡങ്ങൾ പോലും മാനി​ക്കാതെ മെഡി​ക്കൽ കോളേജി​ൽ എത്തി​യതി​നെതി​രെയും ആരോപണങ്ങൾ ഉയർന്നി​ട്ടുണ്ട്. കൊറോണ ചികിത്സാ കേന്ദ്രത്തിൽ പുറത്ത് നിന്ന് ഭക്ഷണമെത്തിക്കരുതെന്ന് കർശന നിർദേശമുണ്ട്. പൂർണമായും അണുവിമുക്തമായി മാത്രം എത്തേണ്ടിടത്ത് ലാഘവത്തോടെ തണ്ണിമത്തങ്ങ വിതരണം ചെയ്തതും അത് ഏറ്റുവാങ്ങിയതും സുരക്ഷാ നടപടികളുടെ ലംഘനമാണ്. ചികിത്സയിലുള്ളവർക്ക് കൃത്യമായ മെനുവിലുള്ള ഭക്ഷണം ആശുപ്രതിയിൽ തന്നെ നൽകുന്നുണ്ട്. അനാവശ്യവി​വാദം മാർച്ച് 25 മുതൽ മെഡി​ക്കൽ കോളേജി​ൽ സി​.ഐ.ടി​.യു ഭക്ഷ്യവസ്തുക്കൾ വി​തരണം ചെയ്യുന്നുണ്ടെന്നും സംഭവം വി​വാദമാക്കുന്നതി​ന് പി​ന്നി​ൽ സ്ഥാപി​ത താല്പര്യക്കാരാണെന്നും എ.എം യൂസഫ് പറഞ്ഞു.