പറവൂർ: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ്, മാദ്ധ്യമ, ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറവൂർ യൂണിറ്റ് സാനിറ്റൈസറും മാസ്കും നൽകി. താലൂക്കിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, പ്രസ്സ് ക്ലബ് എന്നിവ വഴിയാണ് വിതരണം നടത്തിയത്. പ്രസ് ക്ലബ് പ്രസിഡന്റ് അൻവർ കൈതാരം ഐ.എം.എ യൂണിറ്റ് പ്രസിഡന്റ് ഡോ.പി.സി. സുനീതിയിൽ നിന്ന് സാനിറ്റെസറും മാസ്കും ഏറ്റുവാങ്ങി. പ്രസ് ക്ലബ് സെക്രട്ടറി വി. ദിലീപ്കുമാർ, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പറവൂർ യൂണിറ്റ് ചെയർമാൻ വിദ്യാധരൻ പി. മേനോൻ, വൈസ് ചെയർമാൻ ജോസ് പോൾ വിതയത്തിൽ, ട്രഷറർ വി.എൻ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.