punerjani-n-paravur-
പുനർജനി പദ്ധതിയുടെ ഭാഗമായി പുത്തൻവേലിക്കരയിലെ അസീസി ഭവനിലെ അന്തേവാസികൾക്കാവശ്യമായ മരുന്നുകൾ വി.ഡി. സതീശൻ എം.എൽ.എ കൈമാറുന്നു.

പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി പുത്തൻവേലിക്കരയിലെയും ചേന്ദമംഗലത്തെയും അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകളെത്തിച്ചു. പുത്തൻവേലിക്കരയിൽ വി.ഡി. സതീശൻ എം.എൽ.എ മരുന്നുകൾ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു, ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.