ആലുവ: തായിക്കാട്ടുകര ചവർപാടം മോണിംഗ് ഫ്രണ്ട്‌സ് കൂട്ടായ്മ ആലുവ, ചൂർണിക്കര മേഖലയിലെ നിർദ്ധനരായ നാനൂറോളം പേർക്ക് ഭക്ഷണം വിതരണം ചെയ്തു. പ്രാദേശികമായി വിതരണം ചെയ്യുന്നതിന് പുറമെ ആലുവ ജനമൈത്രി പൊലീസ് മുഖേന നൂറോളം ഭക്ഷണപ്പൊതികളും കൈമാറുന്നു. ആലുവ സ്റ്റേഷൻ ഇൻസ്‌പെക്ടർ സൈജു കെ. പോൾ, ജനമൈത്രി ബീറ്റ് ഓഫീസർ ടി.പി. രാജു എന്നിവർ ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി ആലുവയിൽ അർഹതയുള്ളവർക്ക് നൽകും. ഏപ്രിൽ ഒന്നിന് ആരംഭിച്ച പദ്ധതി തുടരുകയാണ്.
കൂട്ടായ്മ ചെയർമാൻ ഷംസുദ്ദീൻ പാറക്കാട്ട്, നസീർ ചൂർണിക്കര, ആലുവ ഈസ്റ്റ് ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ടി.പി. രാജു, എം.എ. നൗഷാദ്, പി.പി. സുനിൽ (മണിക്കുട്ടൻ), എം.എ. നജീബ്, ജഹ്ഫർ കല്ലുങ്ങൽ, സജി ചെറിയാൻ, അജി ദാറുസലാം, ജവാബ് ജാൻ, സാബുദീൻ എന്നിവർ നേതൃത്വം നൽകി.