ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് പ്രയാസം നേരിടുന്ന ആലുവയിലെ മുപ്പതോളം മാദ്ധ്യമ പ്രവർത്തകർക്ക് ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറിമാരായ രമണൻ ചേലാക്കുന്ന്, സി. സുമേഷ്, സെക്രട്ടറി പ്രദീപ് പെരുമ്പടന്ന എന്നിവർ നേതൃത്വം നൽകി. പ്രതികൂല സാഹചര്യത്തിലും കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് മുന്നിൽ നിന്ന്പ്രവർത്തിക്കുന്ന മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ ശ്രീമൂലം മോഹൻദാസ്, ബേബി കരുവേലി എന്നിവരെ ആദരിച്ചു.