kalyaniamma
ആലുവ നഗരസഭാ കൗൺസിലർ ശ്യാം പദ്മനാഭനിൽ നിന്ന് കല്ല്യാണിയമ്മ പച്ചക്കറി വിത്തുകൾ ഏറ്റുവാങ്ങുന്നു

ആലുവ: തലമുടി നരച്ചെങ്കിലും നരബാധിച്ചിട്ടില്ലാത്ത മനസാണ് കല്ല്യാണിയമ്മയുടേത്. 90 -ാം വയസിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിക്കായി തയ്യാറെടുക്കുകയാണ് തോട്ടക്കാട്ടുകര സ്വദേശിനിയായ കല്ല്യാണിയമ്മ.
കൊവിഡ് - 19 ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി വിതരണം ചെയ്യുന്ന പച്ചക്കറി വിത്ത് നഗരസഭാ കൗൺസിലർ ശ്യാം പദ്മനാഭനിൽ നിന്ന്കല്ല്യാണിയമ്മ ഏറ്റുവാങ്ങി. വീടിരിക്കുന്ന സ്ഥലത്തെ സൗകര്യത്തിന് അനുസരിച്ച് പച്ചക്കറികൃഷിക്ക് തയ്യാറെടുക്കുകയാണ്.