bjp-paravur
ഷൈൻ ജബ്ബാറിന് അനുമോദിച്ച് ജനങ്ങളുടെ കൈയൊപ്പുള്ള അനുമോദന പത്രം ബി.ജി.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ നൽകുന്നു.

പറവൂർ : രാപകലില്ലാതെ പറവൂർ താലൂക്ക് ആശുപത്രിയിൽ കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഷൈൻ ജബ്ബാറിനെ കൈയൊപ്പിട്ട അനുമോദനപത്രം നൽകി ആദരിച്ചു. ശുചീകരണ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ് ഷൈൻ ജബ്ബാർ. പത്തുവർഷം മുമ്പ് ജോലിയിൽ പ്രവേശിച്ചപ്പോൾ ഒരുദിവസം നൂറ് രൂപയായിരുന്നു വേതനം. ഇപ്പോൾ 350 രൂപ ലഭിക്കും. ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ ഷൈൻ ജബ്ബാറിനെ പോലുള്ളവർക്ക് ജോലിഭാരം കൂടി. തുച്ഛമായ വേതനത്തിൽ ജോലിസമയം നോക്കാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഷൈൻ ജബ്ബാർ.

പ്രാദേശികമായി ജനങ്ങളിൽ നിന്നും പ്രധാന വ്യക്തികളിൽ നിന്നും ഷൈൻ ജബ്ബറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒപ്പുവെച്ച അനുമോദനപത്രം ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ മന്നത്തുള്ള വീട്ടിലെത്തി നൽകി ആദരിച്ചു. പറവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സാജിത അഷ്റഫ്, എൻ.ആർ. ഷിബു. ഷാനവാസ്, ടി.ഡി. രാജേഷ് എന്നിവർ പങ്കെടുത്തു.