ആലുവ: കെ.എസ്.യു ആലുവ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന സോളിറ്റ്യൂഡ് ഓൺലൈൻ കലോത്സവം സമാപിച്ചു. ആലുവ യു.സി കോളേജ് ഓവറാൾ ചാമ്പ്യന്മാരായി. ആലുവ ചൂണ്ടി ഭാരത് മാതാ ആർട്‌സ് കോളേജ് രണ്ടും ആലുവ ഭാരത് മാതാ ലാ കോളേജ് മൂന്നാം സ്ഥാനവും നേടി.
ആലുവ സെന്റ് സേവ്യഴ്‌സ് കോളേജ്, എടത്തല അൽ അമീൻ കോളേജ് തുടങ്ങിയവരും തൊട്ടുപിന്നിലെത്തി. സിനിമാതാരം ബാബുരാജ് ഓൺലൈൻ മത്സരഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആലുവയിലെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ കലോത്സവത്തിൽ 18 ഇനങ്ങളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ക്ളാസുകൾ തുടങ്ങിയ ശേഷം വിജയികൾക്കുള്ള സമ്മാനദാനം നടക്കും. കലോത്സവം വിജയിപ്പിച്ചവർക്ക് കെ.എസ്.യു ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് നന്ദി അറിയിച്ചു.