മൂവാറ്റുപുഴ:ഴയ്ക്കാപ്പിള്ളിയിൽ ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടർമാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരുടെയും നേതൃത്വത്തിൽ ഇന്നലെ നടന്ന പരിശോധനയിൽ പേ നിന്നും പഴകിയ മത്സ്യം പിടികൂടി. പഴകിയ ചൂര, കേര ഇനത്തിൽ പെട്ട 150കിലോ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. പേഴയ്ക്കാപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ഇറച്ചി കടകളിലും ബേക്കറികളിലും കമ്മ്യൂണിറ്റി കിച്ചണുകളിലും പരിശോധന നടത്തി.കോവിഡ് 19നെ തുടർന്ന് മത്സ്യക്ഷാമം നേരിടുന്ന സമയത്ത് പഴകിയ മത്സ്യങ്ങൾ മീൻകടകളിൽ വില്പന നടത്തുകയാണന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ജില്ലയിലെ മത്സ്യ വിപണന കടകളിൽ പരിശോധന നടത്തിയത്.
സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ മത്സ്യം വരവ് കുറവാണ്. ഇത് മുതലെടുത്താണ് അമിത വില ഈടാക്കി പഴകിയ മീനുകളുടെ വില്പന തകൃതിയിൽ നടക്കുന്നത്. മൂവാറ്റുപുഴ സർക്കിൾ ഫുഡ് സേഫ്റ്റിഓഫീസർ ബൈജു.പി.തോമസ്, പെരുമ്പാവൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ടിജോ വർഗീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.