hassim-
യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഹാസിം ഖാലിദ് നിയമന നിരോധന ഉത്തരവ് അഗ്നിക്കിരയാക്കുന്നു

ആലുവ: ലോക്ക് ഡൗണിന്റെ മറവിൽ നിയമന നിരോധന ഉത്തരവിറക്കി യുവാക്കളുടെ തൊഴിൽ സ്വപ്നം തകർക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സ്വന്തം വീടുകൾ സമരകേന്ദ്രമാക്കി യൂത്ത് കോൺഗ്രസ്. സംസ്ഥാന വ്യാപകമായി നിയമന നിരോധന ഉത്തരവിന്റെ പകർപ്പുകൾ അഗ്നിക്കിരയാക്കിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.

പി.ജി, എം.ഫിൽ, പി.എച്ച്.ഡി, നെറ്റ്, ജെ.ആർ.എഫ് തുടങ്ങി ഉന്നത ബിരുദമുള്ള ആയിരക്കണക്കിന് യുവാക്കളുടെ തൊഴിൽസ്വപ്നം ലോക്ക് ഡൗൺ കാലത്ത് രഹസ്യമായി ഇറക്കിയ ഉത്തരവിലൂടെ സർക്കാർ തകർത്തിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആൾക്കൂട്ട സമരങ്ങളുണ്ടാവില്ലെന്ന് അറിയാവുന്ന സർക്കാർ യുവജങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഹാസിം ഖാലിദ് തോട്ടക്കാട്ടുകരയിലെ വസതിയിൽ ഉത്തരവ് അഗ്നിക്കിരയാക്കി.
സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, ജില്ലാ ജനറൽ സെക്രട്ടറിമാരായ അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, മുഹമ്മദ് ഷെഫീക്, എം.എസ്. സനു, ശരത്ത് നാരായണൻ, അനുപ് ശിവശക്തി, രഞ്ജു ദേവസി, പി.എ. ഹാരിസ് എന്നിവരും വീടുകളിൽ ഉത്തരവ് കത്തിച്ചു.