കൊച്ചി: എല്ലാ കുടുംബങ്ങളിലും മാസ്‌കുകളും പാൽ പായ്ക്കറ്റുകളും എത്തിക്കാൻ പിറവം നഗരസഭ. തിങ്കളാഴ്ച മുതൽ വിതരണം ആരംഭിക്കും. ബനിയൻ തുണികൊണ്ട് നിർമ്മിക്കുന്ന കഴുകി ഉപയോഗിക്കാവുന്ന മൂന്ന് മാസ്‌കുകളാണ് ഒരു കുടുംബത്തിന് നൽകുക. ഏഴായിരം കുടുംബങ്ങളാണ് നഗരസഭയിൽ.

പോഷണം പദ്ധതി

ജില്ലാ ഭരണകൂടവും നെസ്‌ലെ കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന പോഷണം പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിൽ 15000 പായ്ക്കറ്റ് പാൽ വിതരണം ചെയ്യും. മുതിർന്ന പൗരന്മാർ, രോഗികൾ, കുട്ടികൾ, പട്ടികവർഗ കുടുംബങ്ങൾ എന്നിവർക്കാണ് റെഡി ടു ഡ്രിങ്ക് പാൽ പായ്ക്കറ്റുകൾ എത്തിക്കുന്നത്.

പാൽ പായ്ക്കറ്റുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബിന് കൈമാറി. ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ എന്നിവർ മുഖേനെയാണ് വിതരണം.