മൂവാറ്റുപുഴ: ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉപജീവനത്തിനായി പോയിട്ടുള്ള കേരളീയർ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരൻമാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി. കോവിഡ് വ്യാപനത്തെത്തുടർന്ന് ഏല്ലാ ലോകരാജ്യങ്ങളിലും ടാക്സി, ബസ്, വ്യോമയാനസർവീസുകൾ,സ്കൂളുകൾ,കോളേജുകൾ,നിർമ്മാണകമ്പനികളുൾപ്പെടെ അവശ്യസർവീസ് ഒഴികെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നത് മൂലം സാധാരണ തൊഴിലാളികൾ ഉൾപ്പെടെ ഭൂരിഭാഗം പ്രവാസികളും തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് ലേബർക്യാമ്പുകളിലും മറ്റും തിങ്ങി ഞെരുങ്ങിക്കഴിയുകയാണ്. ആവശ്യത്തിന് ഭക്ഷണമോ മരുന്നോ കുടിവെള്ളമോ കിട്ടാനാവാതെ കടുത്ത മാനസിക പിരിമുറുക്കത്തിലുമാണ് അവർ. അവിടങ്ങളിൽ നിന്നും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധി ഫോൺ കോളുകളിൽ നിന്നും മനസിലാകുന്നത് എന്ന് എം.പി. പറഞ്ഞു.വിദേശരാജ്യങ്ങലിൽ നിന്നും വരുന്ന ഇവർ നാട്ടിലെത്തിയാൽ ഇവിടെ ഉണ്ടാകുന്ന സമൂഹവ്യാപനം തടയുന്നതിന് ഇവരെ കൃത്യമായി മോണിറ്റർ ചെയ്ത് ഓരോ ജില്ലയിലും പ്രത്യേക ഐസൊലേഷൻ ക്യാമ്പ് തയ്യാറാക്കി ഇവരെ മാറ്റിയാൽ മതിയാവുമെന്നും എം.പി പറഞ്ഞു.