കൊച്ചി: പോസ്റ്റ് ഗ്രാജുവേഷൻ, എം.ഫിൽ, പി.എച്ച്.ഡി, നെറ്റ്, ജെ.ആർ.എഫ് എന്നിവയുടെ പിൻബലത്തിൽ സർക്കാർ അദ്ധ്യാപനം ലക്ഷ്യമാക്കി പഠിച്ചിരുന്ന നിരവധി യുവജനങ്ങൾക്ക് തിരിച്ചടിയായ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വന്തം വീടുകളിൽ ഉത്തരവിന്റെ പകർപ്പ് കത്തിച്ചാണ് പ്രതിഷേധ സമരത്തിൽ പങ്കാളികളായത്.

കൊച്ചിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി സമരം ഉദ്ഘാടനം ചെയ്തു.സ്വാതിസ് സത്യൻ, ബിമൽ ബാബു, ലിയോ കുഞ്ഞച്ചൻ, നിവിൻ കുഞ്ഞയിപ്പ്, പി വി വിപിൻ, സുഭീഷ് ചിത്തിരൻ എന്നിവർ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ വസതിയിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.