മൂവാറ്റുപുഴ: കോണ്‍ഗ്രസിൻ്റെ ആഭിമുഖ്യത്തില്‍ കൊവിഡ്-19 രോഗബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പായിപ്ര ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ ചാരപ്പാട്ട് കോളനിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മുന്‍പഞ്ചായത്ത് പ്രസിഡൻ്റ് കെ.എച്ച്.സിദ്ധീഖിൻ്റെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. സിദ്ധീഖ് മുതിരക്കാലായില്‍, സുകു ചാരപ്പാട്ട്, ഗീവര്‍ഗീസ് പൈചേരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.