food
മലങ്കര ഓർത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനിയുടെ നേതൃത്വത്തിൽ നിർദ്ദനർക്കായി ഭക്ഷണം തയ്യാറാക്കുന്നു

നെടുമ്പാശേരി: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായവരെ സഹായിച്ച് മലങ്കര ഓർത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി. അൻവർ സാദത്ത് എം.എൽ.എയെ വിളിച്ച് എല്ലാ ദിവസവും 150 പേർക്ക് ഭക്ഷണം കൊടുക്കാൻ തയ്യാറാണെന്ന് തിരുമേനി അറിയിക്കുകയായിരുന്നു. ഇതനുസരിച്ചാണ് അന്യ സംസ്ഥാന തൊഴിലാളികൾ അടക്കം 150 പേർക്ക് നിത്യേന ഉച്ചഭക്ഷണം എത്തിച്ച് കൊടുക്കുന്നത്. തിരുമേനിയുടെ നേതൃത്വത്തിൽ തന്നെയാണ് ഭക്ഷണം തയ്യാറാക്കുന്നത്.