ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് സിമന്റ് കട്ടയായി പോകുന്നത് ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അൻവർ സാദത്ത് എം.എൽ.എയെ അറിയിച്ചു. ചെറുകിട നിർമ്മാണ യൂണിറ്റുടമകൾ എം.എൽ.എ മുഖേന നൽകിയ നിവേദനത്തിന് മറുപടിയായിട്ടാണ് നടപടിയെടുക്കുമെന്ന് അറിയിച്ചത്.

സിമന്റ് കട്ടപിടിച്ചു നശിച്ചുപോകുന്നത് മൂലമുള്ള സാമ്പത്തികനഷ്ടം ഒഴിവാക്കാൻ സിമന്റുപയോഗിച്ച് നിർമ്മാണം നടത്തുന്നതിന് അനുവദിക്കണമെന്നായിരുന്നു നിവേദനം. കത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസിന് കൈമാറിയതായും എം.എൽ.എയെ മുഖ്യമന്ത്രി അറിയിച്ചു.