ആലുവ: ആലുവ യു.സി കോളേജിലെ കാർമ്മൽ ഗിരി സെമിനാരിയിൽ വിളവെടുത്ത പച്ചക്കറികളും പലവ്യഞ്ജനങ്ങളും ആലുവ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറി. റെക്ടർ ഫാ. ചാക്കോയിൽ നിന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ഏറ്റുവാങ്ങി. കൗൺസിലർമാരായ പി.സി. ആന്റണി, ശ്യാം പദ്മനാഭൻ, പ്രൊഫ. ഫാ. ചാൾസ്, ഫാ. പോൾസൺ, ഫാ. ഷാജി എന്നിവരും പങ്കെടുത്തു.