കൊച്ചി: ഉയിർപ്പു തിരുനാളിൽ ശുഭ വാർത്തയാണ് ജില്ലയെ തഴുകി ഉണർത്തുന്നത്. അഞ്ചു ദിവസമായി പുതിയ കൊവിഡ് രോഗികളില്ല. ഇന്നലെ പുതിയതായി ആരെയും നിരീക്ഷണത്തിലാക്കിയില്ല. ഒരു മാസത്തിനിടെ ആദ്യമായാണ് പുതിയതായി ആരെയും നിരീക്ഷണത്തിലാക്കാത്തത്. കൊവിഡിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് ജില്ല മുക്തമാകുന്നുവെന്ന സൂചനകൾ ആശ്വാസവും സന്തോഷവും പകരുന്നു.
വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 242 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതോടെ ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 2709 ആയി. ഇതിൽ 2605 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും,104 പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലുമാണ്.
ഐസൊലേഷൻ
ആകെ: 2733
വീടുകളിൽ: 2709
ആശുപത്രി: 24
മെഡിക്കൽ കോളേജ്: 14
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 01
ആലുവ ജില്ലാ ആശുപത്രി: 04
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02
സ്വകാര്യ ആശുപത്രി: 03
പുതിയതായി നാലു പേർ കൂടി ഐസൊലേഷനിൽ
കൊവിഡുകാർ
ആകെ: 07
എറണാകുളത്തുകാർ: 06
മലപ്പുറം: 01
ഇന്നലത്തെ റിസൽട്ട്
ആകെ: 36
പോസിറ്റീവ്: 00
ലഭിക്കാനുള്ളത്: 114
ഇന്നലെ അയച്ചത്: 34