കൊച്ചി: എറണാകുളം ജില്ലയിലെ പാവങ്ങൾക്ക് കാനറ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ കൈത്താങ്ങ്. എറണാകുളം സൗത്തിലെ ഗേൾസ് ഹൈ സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് അവശ്യവസ്തുക്കളെത്തിച്ചാണ് ഇവർ തുണയായത്.അസോസിയേഷൻ അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുകയിൽ 35,000 രൂപയ്ക്കുള്ള പലചരക്ക് വസ്തുക്കളാണ് ഇവർ ക്യാമ്പിലെത്തിച്ചത്. ബാക്കിയുള്ള തുകയ്ക്ക് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് മാസ്കും ഹാൻഡ്സാനിറ്റൈസറും വാങ്ങി നൽകാനാണ് അസോസിയേഷന്റെ തീരുമാനം.

ആർ.എസ് മനോഹരന്റെ നേതൃത്വത്തിൽ ദിപു, നവീൻ കുമാർ, പ്രവീൺ, വൈശാഖ് എന്നിവരാണ് കാനറ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് വേണ്ടി സെൻട്രൽ പൊലീസ് സബ് ഇൻസ്പെക്ടർ റാഫി മോന്റെ സാന്നിധ്യത്തിൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ആർ.എസ് അനുവിന് സാധനങ്ങൾ കൈമാറിയത്.