പിറവം: മുത്തൂറ്റ് എം.ജോർജ് ഗ്രൂപ്പിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പിറവം മേഖലയിൽ 500 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.അനൂപ് ജേക്കബ് എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ചാണ് സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി കിറ്റുകൾ എത്തിച്ചത്. രാമമംഗലത്ത് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ മുത്തൂറ്റ് എം.ജോർജ് ഗ്രൂപ്പ് റീജണൽ മാനേജർ സണ്ണി എം.ജോസഫിൽ നിന്ന് അനൂപ് ജേക്കബ് എം.എൽ.എ. ഭക്ഷ്യധാന്യ കിറ്റുകൾ ഏറ്റുവാങ്ങി. കിറ്റുകളുടെ വിതരണോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. രാമമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.പി.സുരേഷ് കുമാർ പങ്കെടുത്തു.പിറവം ,ചോറ്റാനിക്കര ,രാമമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കിറ്റുകൾ വിതരണം ചെയ്തു.
നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭക്ഷ്യധാന്യ വസ്തുക്കൾ എത്തിക്കുവാൻ ശ്രമം തുടരുമെന്ന് എം.എൽ.എ പറഞ്ഞു.