ആലുവ: കുടിവെള്ള ക്ഷാമത്തിനെതിരെ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവിന്റെ ഒറ്റയാൾ സമരം. കടുങ്ങല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെതിരെ വി.കെ. ഷാനവാസാണ് സത്യാഗ്രഹ സമരം നടത്തിയത്.
കാരോത്ത്കുന്ന്, മില്ലുപടി, എടയാർ, കടേപിള്ളി, എരമം തുടങ്ങി പല ഭാഗത്തും ശുദ്ധജല ക്ഷാമം അനുഭവിക്കുകയാണ്. പല തവണ ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും ശ്വാശത പരിഹരം ഉണ്ടായില്ല. എൻജിനീയർമാർ വിഷയത്തിൽ ഇടപെടുകയും എ.ഇ സ്ഥലത്തെത്തി ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കാരോത്തുകുന്ന് ഭാഗത്ത് വെള്ളം എത്തിക്കുകയും ചെയ്തു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷും പ്രശ്‌നത്തിൽ ഇടപെട്ടു.